Empowering Technology: Don't Be a Slave to Your Phone"

 Social  media today 


രാവിലെ കണ്ണു മെല്ലെ തുറന്നതോടെ കൈ ഫോൺ വച്ച ഭാഗത്തേക്ക് നീളുകയാണ്. WhatsApp തുറന്നു കുറെ നേരം പരതുന്നു. ശേഷം instgram il ഇട്ട സ്റ്റോറിക്കും മറ്റും ലൈക്കുകൾ വന്നതും ആരൊക്കെ കണ്ടു എന്നൊക്കെ നോക്കിയുമാണ് ദിവസം തുടങ്ങുന്നത്.


പിന്നീട് ആ ദിവസം 6 ഓ അതിനു മുകളിലോ  സമയം ഫോണിൽ തന്നെ. സത്യം പറഞ്ഞാൽ ഞാൻ ഫോണിനെ അല്ല, മറിച്ച് ഫോൺ എന്നെയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. മിക്കവരുടെയും അവസ്ഥ തന്നെ...


പുറകോട്ട് ആലോചിച്ചു നോക്കിയാൽ വെറും time waste. ഫോൺ കയ്യിൽ വെച്ചുകൊണ്ടാണ് ആലോചിക്കുന്നത് എന്ന് മാത്രം.!

അപ്പോഴാണ് Insta യിൽ മറ്റൊരു reel കാണുന്നത്. സെൽ ഫോണിൻറെ ഉപജ്ഞാതാവായ Martin Cooper ന്റെ വാക്കുകൾ.

           "You  should not be slave to your telephone.The technology is there to serve you,not the other way around."


കണ്ടുപിടിച്ച ആൾ തന്നെയാണ് പറയുന്നത് എന്ന് ആലോചിക്കണം...

സത്യം പറഞ്ഞാൽ ഇപ്പോൾ ഞാൻ ആലോചിക്കുന്ന വിഷയം കക്ഷി പണ്ടേ ഉറപ്പിച്ച കാര്യമാണ്.


സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാൻ സാധിക്കുമോ..? ഒരിക്കലുമില്ല അല്ലേ..

നിങ്ങളുടെ നഗരത്തിലെയോ പരിസരത്തെയോ ഒരു കട പോലെ സോഷ്യൽ മീഡിയ എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് അടയ്‌കുകയാണെങ്കിലോ!..?

വഴിമുട്ടി പോകും അല്ലേ...

എന്തുതന്നെയായാലും സോഷ്യൽ മീഡിയ ഇന്ന് വളരെ പ്രസിദ്ധിയാർജിച്ചിരിക്കുന്നു. ഇന്ന് ഇത് ഒരു ശക്തമായ മാധ്യമമാണ്. സമൂഹത്തിന്റെ സാമൂഹിക വികസനത്തിന് സംഭാവന നൽകുകയും നിരവധി ബിസിനസുകൾ വളർത്തുന്നതിനും സോഷ്യൽ മീഡിയ സഹായിക്കുന്നു. ഒരു മടിയും കൂടാതെ സാമൂഹികമായ വികസിപ്പിക്കാനും ലോകവുമായി ഇടപഴകാനും ഇത് സഹായിക്കുന്നു.


എന്നാൽ ഇതിൻറെ മറ്റൊരു വശം നോക്കിയാൽ ,സോഷ്യൽ മീഡിയയിൽ സൈബർ ഭീഷണിപ്പെടുത്തൽ, ഇമേജ് കളങ്കപ്പെടുത്തൽ തുടങ്ങിയ നിരവധി നെഗറ്റീവ് effectകളും ഉണ്ട്.


Sanoop k , Department of computer science, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

Mayanadhi: A Deep Dive into Love, Loss, and Redemption

Aadujeevitham

Your name review