ജീവിതം തിന്നുന്ന ജന്തു
അറിഞ്ഞുകൊണ്ട് തെറ്റ് തിരഞ്ഞെടുക്കുന്നു.പണ്ട് ഉള്ളതിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു രാവിലെ എണീക്കാൻ തന്നെ ആഗ്രഹമില്ല.ഒരു ദിവസം തുടങ്ങുന്നത് ഫോണിൽനിന്ന് കിടക്കയിൽ നിന്ന് എണീറ്റ് ആദ്യം നോക്കുന്നത് ഫോണ്.അതിൽ നിന്നാണ് ഒരു ദിവസം ആരംഭിക്കുന്നത്അതിൽ തന്നെ ആ ദിവസവും അവസാനിക്കുന്നു.ആരുടെയെങ്കിലും കയ്യിൽ നിന്ന് ചീത്ത കേൾക്കുമ്പോൾ മാത്രം എടുത്തു വയ്ക്കുന്നു പിന്നെയും അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഫോണില്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥ...ഏതുനേരവും ഫോണിൽ പ്രത്യേകിച്ച് ഒന്നും തന്നെ അതിൽ ചെയ്യാനില്ല എന്നാലും രാവിലെ എണീറ്റ് കിടക്കും വരെ അതിൽ തന്നെ നോക്കണം.പഠിക്കാൻ കുറേയുണ്ട് പക്ഷേ കഴിയുന്നില്ല രോഗം ബാധിച്ച് കിടപ്പിലാണെങ്കിലും ഫോണിൽ നോക്കിയിരിക്കണം ഏതുനേരവും ഫോൺ. ഈ സാധനം കയ്യിൽ നിന്ന് വയ്ക്കുന്നില്ല മറ്റുള്ളവരിൽ നിന്നും ചീത്ത കേൾക്കുമ്പോൾ അവരെ പഴിക്കുക അല്ലാതെ ഇത് എടുത്തു വയ്ക്കുന്നില്ല. ഫോൺ എന്ന ഒരു വസ്തുവിൽ മാത്രമാണ് എന്റെ ലോകം ഇപ്പോൾ. വേറെ ഒന്നിനും എനിക്ക് ശ്രദ്ധയില്ല.എല്ലാത്തിൽ നിന്നും അത് എന്നെ പിന്തിരിയിപ്പിക്കുന്നു.അതിന്റെ മായാവലയത്തിൽ ആണ് ഇന്ന് ഞാൻ.ഇതിൽനിന്ന് പുറത്തുവരാൻ എനിക്ക് ആഗ്രഹമുണ്ട് പക്ഷേ കഴിയുന്നില്ല അത് എന്നെ അനുവദിക്കുന്നില്ല.എന്നെ വെറും നാല് ചുമരുകൾക്കുള്ളിൽ അത് എന്നെ തളച്ചിടുന്നു എല്ലാം അറിഞ്ഞിട്ടും ഞാൻ അതിനു ഉപേക്ഷിക്കുന്നില്ല അത് അതിൻറെ കഴിവാണോ....? അതോ എൻറെ കഴിവുകേടാണോ.?എനിക്കറിയുന്നില്ല.......
Nidra. PA ,Department of Computer science, Al Shifa college of arts and science, Kizhattoor, perinthalmanna
Comments
Post a Comment