"ഒരുപാട് പറയാനുണ്ട്, പക്ഷേ ആരോടാണ്?"
ഒരുപാട് പറയാനുണ്ട്, പക്ഷേ ആരോടാണ്?
ആവശ്യം ഇല്ലാത്ത നിന്റെ ചിരിയും, മറുപടി കിട്ടാതെ പോയ സന്ദേശങ്ങളും, മനസ്സിൽ കുടുങ്ങിയോരോ വാക്കുകളും—all piling up silently inside. പറയാനാകാത്ത ഒരു ഭാരം, മനസ്സിന്റെ മിഴിയി ൽ ഒളിച്ചിരിക്കുന്ന ആത്മാവിന്റെ വിളി പോലെ. ചിലതൊക്കെ കേൾക്കാനാരുമില്ലാതെയാണ് മരിച്ചുപോയത്. ഉള്ളതെല്ലാം പറഞ്ഞ് എളുപ്പപ്പെടാൻ ആഗ്രഹമുണ്ട്... പക്ഷേ, ആ മനസ്സോടെ കേൾക്കുന്ന ആൾ ആരാണ്? ആരോടാണ് നമ്മൾ നമ്മളെ മുഴുവൻ തുറന്ന് പറയാൻ കഴിയുന്നത്?
"ദാഹമാണ് ഞാൻ നഷ്ടവസന്തങ്ങൾ തൻ /ദാഹമാണ് എനിക്കിത്തിരി വെള്ളം തരൂ..."
-ഒ. എൻ. വി
ഉള്ളിലുള്ള തീരാത്ത ദാഹം. പറയാനുണ്ടായിരുന്ന വാക്കുകൾക്ക് ആരെങ്കിലും കേൾവി കൊടുത്താലല്ലേ തീരുക. ഒ. എൻ. വി. യുടെ ഈ വാക്കുകൾ നമ്മുടെ ഒക്കെ ഉള്ളിൽ അടങ്ങിയിരിക്കുന്നു- ഉള്ളിലേക്ക് സ്തംഭിച്ച വാക്കുകൾ. എന്നാൽ അവയെ വിതരണം ചെയ്യാൻ ആരുമില്ല...
കലാകാരന്മാർ ദൃശ്യങ്ങളില്ലാതെ സ്വന്തം ഹൃദയത്തിൽ വിവരിക്കുന്നു.
ആൾക്കാർ ഇല്ലാത്തപ്പോൾ ഓരോ അനുഭവവും 'പറയാനേത് ഉള്ളപ്പോൾ പറയാനവരാണ് കുറവ് ', പറയാൻ നമുക്ക് ഒരുപാടുള്ളപ്പോൾ നമ്മെ കേൾക്കാനാരുമില്ലാതാവുന്നത് ഏറെ പ്രയാസകരമായ ഒന്നാണ്.
-------
അത്രമേൽ പ്രിയപ്പെട്ട ഒരു മനുഷ്യൻ...
അങ്ങനെയും ചില മനുഷ്യരില്ലേ നമ്മുടെയൊക്കെ ജീവിതത്തിൽ...എല്ലാ ദിവസം മിണ്ടിയില്ലെങ്കിലും എന്നും കണ്ടില്ലെങ്കിലും ഇപ്പോൾ എന്തുചെയ്യുന്നു എന്ന് അറിയില്ലെങ്കിലും എവിടെയോ സന്തോഷത്തോടെ ഇരിക്കുന്നുണ്ടെന്ന് തോന്നാറില്ലേ? അത്രമേൽ പ്രിയപ്പെട്ട ഒരാൾ...
അവർ നമ്മളെ പറ്റിയും ചിന്തിക്കാറുണ്ടാവുമോ?!നമ്മൾ സ്വന്തമെന്ന് കരുതുന്ന ചിലർ, നമ്മുടെ സ്വകാര്യ ഡയറി എന്ന് കരുതുന്ന നമ്മൾ ഓർക്കുന്ന ആ ചിലർ, നമ്മളെ പറ്റി അലോചിക്കാറുണ്ടാവുമോ?!
ചിലരുടെ സാന്നിദ്യം നമുക്ക് എന്നും ഉണ്ടായെന്ന് വരില്ല. അപ്പോൾ ഒറ്റപ്പെട്ട പോലെയും നമ്മെ കേൾക്കാൻ ആരുമില്ലാത്ത പോലെയും ഒക്കെ അനുഭവപ്പെട്ടേക്കാം, അനുഭവപ്പെടും. ചില സമയങ്ങളിൽ കേൾക്കാൻ ആരുമില്ല എന്ന് തോന്നുമ്പോൾ കണ്ണാടിക്കു മുന്നിൽ ചെന്ന് നിക്കാറില്ലേ.. ചുറ്റും ഒരു പറ്റം ആളുകൾ ഉണ്ടായിട്ടും ആരും ഇല്ലന്ന് തോന്നുന്ന ഒരു അവസ്ഥ.!
തീർച്ചയായും ജീവിതത്തിൽ പ്രിയപ്പെട്ടവരെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിക്കുക എന്നത് വലിയ കാര്യമാണ്.
" അല്ലെങ്കിലും സ്നേഹമുള്ള ഇടങ്ങൾ തന്നെയാണല്ലോ സ്വർഗ്ഗവും.. "
തകർന്നു പോയ ഹൃദയങ്ങൾക്ക് ചിലപ്പോഴൊക്കെ ചില കെട്ടിപ്പിടുത്തങ്ങൾക്ക് ആശ്വാസവാക്കുകളെക്കാൾ ആഴം ഉണ്ടാകും...
---
പറയാനുണ്ടെങ്കിലും, ഓരോ വാക്കിനും ഒരു മനസ്സായിരിക്കും ആവശ്യം. അതും കേൾക്കാൻ തയാറായ, നിരൂപണങ്ങളില്ലാതെ, വെറുതെ ഉണ്ടാകാൻ കഴിയുന്ന ഒരു ഹൃദയം. ആ മനസ്സുകൾ നമ്മുക്ക് എത്രയോ കുറവാണ് ഇന്നലെക്കാളേറെ. അതിനാലാണ് നമ്മൾ പലപ്പോഴും എല്ലാം ഉള്ളിലൊതുക്കി, മൗനം കൊണ്ട് പറയാൻ ശ്രമിക്കുന്നത്. ഒരുപാട് പറയാനുണ്ട് ഇന്നും, പക്ഷേ ആരോടാണ് — എന്ന ചോദ്യത്തിന് മറുപടി കിട്ടും വരെ, ഞാൻ തന്നെ കേൾക്കുന്ന മൗനങ്ങളുടെ ഭാഷയിൽ തന്നെയാണ് ഞാൻ ഇപ്പോഴും ജീവിതം എഴുതുന്നത്
-----
Fathima Fidha
S3 BSc AI
Department of Computer Science
Al Shifa College of Arts and Science
Comments
Post a Comment