ജീവനെടുക്കുന്ന ലഹരി
സമാദാനത്തിന്റെ നാടായിരുന്നു കേരളം. ഇന്ന് ഭീതിയേകുന്ന കിടന്നുറങ്ങാൻ ഭയക്കുന്ന ഒരിടമായി മാറിയിരിക്കുന്നു.പരസ്പരം വിശ്വാസമില്ലാതെ ജീവിച്ച് ശത്രുത നേടിയെടുത്, ജീവനെടുത് വിജയം കൈവരിക്കുന്നവരാണ് ചുറ്റുമുള്ളവർ. എവുടെ പോകണം?എന്ത് ചെയ്യണം? ആരെ വിശ്വസിക്കണം ?ആരെ കൂടെനിർത്തണം ?ആരുടെ കൂടെ നില്കും ?എന്നുള്ള ചോദ്യങ്ങൾക്കും ഭയത്തിനും പരിഹാരം തേടി നടക്കുന്നു. സ്വന്തം അമ്മയുടെ ജീവനെടുത് വിജയം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് പകുതിയിലേറെ ചുറ്റുമുള്ളവർ. ഇതിനെല്ലാം ഒരേഒരു കാരണം മാത്രേ ഉള്ളു അത് അമിതമായ ലഹരി ഉപയോഗം.ജീവനേക്കാൾ പണത്തിനാണ് ജീവിതത്തിൽ പ്രാധാന്യം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ലഹരി. അതിന് 2 വശമുണ്ട് 1.അത് മറ്റുള്ളവർക് കൊട്ത്ത് പണം സമ്പാദിക്കുന്നു. 2.അത് ഉപയോഗിച്ച് സ്വന്തം ജീവിതം നഷ്ടപ്പെടുത്തി അതിനോടൊപ്പം മറ്റുള്ളവരുടെ മനസമാധാനവും ജീവിതവും നഷ്ടപ്പെടുത്തി കൊണ്ട് വിജയിച്ചു എന്ന ചിന്തയിൽ ജീവിക്കുന്നു. ലഹരി, മധ്യപാനം ഉപയോഗിക്കുന്നതിലൂടെ എത്രത്തോളം ദോഷമാണ് വരുത്തി വെക്കുന്നത് എന്ന് അറിഞ്ഞിട്ടും പണത്തിനു വേണ്ടിയും ഇത് ഉപയോഗിക്കുന്നതിലൂടെ തനിക്ക് എന്താണ് ഇത് കൊണ്ട് പ്രയോജനം എന്ന് പോലും അറിയാതെ അത് ഉപയോഗിച്ചു നാടിന് ദോഷം വരുത്തി വെക്കുന്നു.
. കേരളം എന്ന് കേട്ടാൽ ആകാംഷയോട് കൂടി നോക്കി ഇരുന്നവർ ഭയത്തോടെയാണ് ഇപ്പോൾ നോക്കി കാണുന്നത്. അതിലേറെ പ്രതിഷേധികുന്ന ഒന്നാണ് ഇന്ത്യൻ നിയമം!ഇതിന് ഉദാഹരണം ആയി അടുത്ത നടന്ന നാടിനെ ആകെ നെട്ടിച്ച 23 കാരൻ അഫ്നാൻ ലഹരിക്കാടിമ പെട്ട് ജീവനെടുത്തത് 5 പേരുടെ!!അത് പുറത്തുള്ളവരോ അയൽവാസികളോ അല്ല സ്വന്തം വീട്ടുകാർ കൂടെ സ്നേഹിക്കുന്ന പെണ്ണിനേയും! ! എന്ത് വിലയാണ് ജീവനുള്ളത്? എന്തിനു വേണ്ടിയാണിത്? എന്നതിനൊന്നും ഉത്തരം കണ്ടെത്താതെ ഗവണ്മെന്റിന്റെ ചിലവിൽ സുഖ വാസത്തോടെ ജയിലിൽ ജീവിക്കുന്ന അഫ്നാൻ. 5 പേരെ കൊന്ന അവൻ തൂക്കുകയർ വിധിക്കാതെ നിൽക്കുന്ന ഈ നിയമത്തിനോട് ജനങ്ങൾ എങ്ങനെ ഭയക്കും? !
കനത്ത നിയമങ്ങൾ എന്ന് കൊണ്ട് വരുന്നോ അന്ന് മാത്രമേ ജനങ്ങൾ തെറ്റ് ചെയ്യാൻ ഭയക്കുകയുള്ളു. മരിച്ച 5 പേർക്ക് പോയത് ജീവൻ തന്നെ അല്ലെ? അവരുടെ ജീവനെടുത്ത ഇവൻ ജീവിക്കാൻ എന്ത് യോഗ്യത? !
ചോദ്യങ്ങൾ കൂടി വന്നിട്ടും ഉത്തരം ഇല്ലാത്ത നാടായി മാറിയിരിക്കുന്നു. ലഹരി ഉപയോഗിച്ച തനിക്ക് എന്തും ചെയ്യാം എന്ന ഭാവത്തിൽ ജീവിക്കുന്നു. പേടിയാണ് എന്തിനോടും എവിടെയും.
Athikka p
S3 BCA
Al Shifa College of Arts and Science
Comments
Post a Comment