ഞാൻ ഒരു കഥ പറയാം ഒരു കലാലയ ജീവിത കഥ
ഞാൻ ഒരു കഥ പറയാം ഒരു കലാലയ ജീവിത കഥ
ഒരിക്കൽ ഒരു കുട്ടി തൻ്റെ പ്ലസ്‌ടു പഠനം കഴിഞ്ഞു കലാലയ ജീവിത്തിലേക്ക് കാൽ എടുത്തു വയ്ക്കുകയാണ്. തന്റെ കലാലയ സങ്കൽപ്പങ്ങളെ മനസ്സിലേറ്റി "അൽശിഫ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്" എത്തുന്നത്. വളരെ വ്യത്യസ്തമായ കലാലയം അന്തരീക്ഷം. ആദ്യനാളുകളിൽ അത്രമേൽ ആരോടും അടുപ്പമില്ലാതെ, ആരും അറിയാതെ, ആരെയും അറിയാതെ തൻ്റെ ക്ലാസ്സിൽ തന്നെ ഒതുങ്ങി കൂടി. അങ്ങനെ ഇരിക്കെയാണ് കോളേജ് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി അണിയൻ ഭാഗ്യമുണ്ടായി.അന്ന് മുതൽ യഥാർത്ഥത്തിൽ കോളേജ് ജീവിതം ആരംഭിച്ചു എന്ന് പറയേണ്ടത്.
ആഴ്‌ചകൾ കൊണ്ടു തന്നെ പുതിയ നല്ല സൗഹൃദ വലയങ്ങൾ തീർക്കാൻ കഴിഞ്ഞു. ആദ്യ സെമസ്റ്ററുകളിലെ അറ്റൻഡൻസും ഇൻ്റെർണൽ മാർക്കും ഒക്കെ നൽകിയ സന്തോഷം പിന്നീട് ഒറ്റ സെമസ്റ്ററുകളിലും കിട്ടിയില്ല എന്ന് തന്നെ പറയാം. ക്രിക്കറ്റിന്റെ പ്രാക്ടിസിൻ്റെ ഭാഗമായി സെക്കൻഡ് സെമസ്റ്റർ ക്ലാസിൽ അധികവും കയറുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ നഷ്ടമാകപ്പെട്ട ക്ലാസുകൾ സൗഹ്യദങ്ങളിലൂടെയും ഗ്രൂപ്പ് സ്റ്റഡിയിലൂടെയും നേടിയെടുക്കാൻ വേണ്ടി ശ്രമിച്ചു.
ഇങ്ങനെയിരിക്കെയാണ് കാലം ഒരു പുതിയ അവസരമായി മാറുന്നത്. വിദ്യാർത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്. അൽശിഫയുടെ “വിദ്യാർത്ഥി കൂട്ടായ്മ” എന്ന ഒറ്റക്കെട്ടായായ കുടുംബം എന്നെ കണ്ടെത്തി.
താൻ അർഹനല്ലെന്നുപോലും കരുതിയ പോസ്റ്റിലേക്ക് എത്തിയപ്പോള്‍ ചുമതലയുടെ ഭാരവും പ്രതീക്ഷയുടെ വലുപ്പവുമൊക്കെ മനസ്സിലായി. പലരും പറഞ്ഞ “ഞങ്ങൾ എല്ലാം നിന്നോടൊപ്പമുണ്ട്” എന്നൊരു വാക്ക് മാത്രമേ ആ സമയത്ത് ആവലാതിയായ ആത്മവിശ്വാസമായിരുന്നുള്ളു. പക്ഷേ, ഇന്നും ഒരോ തവണയും ഞാൻ എനിക്ക് തന്നെ ചോദിച്ചുപോകുന്നു — “ എന്നെ ഏൽപ്പിക്കപ്പെട്ട വലിയ ഉത്തരവാദിത്വം കൃത്യതയോടെ ചെയ്യാൻ കഴിയില്ലെ എനിക്ക്?”
അങ്ങനെ ഒരുപാട് പ്രതിസന്ധിയിലൂടെ മത്സരിച്ചു ജയിച്ചു അൽശിഫ യുടെ ചെയർമാനായി. 2024 നവംബർ 19 ന് Zaqaq കോളേജ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വരികയും ശ്രീ അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎയുടെ കരങ്ങളാൽ ഉദ്ഘാടനവും നിർവഹിക്കപ്പെട്ട അന്നുമുതൽ തുടങ്ങിയ യാത്ര ഈ സെപ്റ്റംബർ 19ന് അവസാനിക്കുന്നു
ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. കമാലുദ്ധീൻ സാർ, അദ്ദേഹത്തിൻറെ ദീർഘവീക്ഷണം കൊണ്ടും, സൗമ്യമായ ഇടപെടൽ കൊണ്ടും ഒരുപാട് വ്യത്യസ്തങ്ങളായ പരിപാടികൾ നടത്താൻ സാധിച്ചു. അദ്ദേഹവുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഊർജ്ജം പകരുന്നതായിരുന്നു. എന്നിലെ കഴിവിനെ പുറത്തെടുക്കാൻ എന്നെ സഹായിച്ചത് 'യൂണിയൻ അഡ്വൈസർ' രാഹുൽ സാറായിരുന്നു അദ്ദേഹത്തിൻറെ കൃത്യമായ ഇടപെടലുകളും ഉപദേശങ്ങളും മുന്നോട്ടുള്ള യാത്രയിൽ എന്നെ ഒരുപാട് സഹായിച്ചു.
ഞാൻ വെറും യൂണിയൻ മാത്രമായി പോകുന്നുണ്ടെന്ന് ചിലരുടെ പരാതികൾ ഇതോടെ നീങ്ങി, ഒട്ടേറെ കലാപരിപാടികളിലൂടെയും സാമൂഹിക ഇടപെടലുടെയും ഉള്ള
യാത്രയിൽ ഞാൻ കണ്ടതും അറിഞ്ഞതും, ഞാൻ ഒന്നും മാത്രം അല്ലെന്നതായിരുന്നു
ഒരാളെ മികവിലേക്ക് നയിക്കുന്നതിന്റെ പിന്നിൽ ഒട്ടേറെ കൈകൾ ഉണ്ടെന്ന സത്യം
എല്ലാവരും ഒന്നിനൊന്ന് വെച്ചു കൂടാതെ പ്രിയപ്പെട്ടവരും.... പരിപാടികൾ ഓരോന്നായി കഴിഞ്ഞു കൊണ്ടിരുന്നു. ഒരുപാട് നല്ല സൗഹൃദങ്ങൾ, ജീവിതാവസാനം വരെ കൂടെ ഉണ്ടാവുന്ന ചില ബന്ധങ്ങൾ, നന്മ നിറഞ്ഞ നല്ല സുഹൃത്തുക്കളെ ലഭിച്ചു.. കോളേജ് ജീവിതം ഒന്ന് മര്യാദക്ക് ആസ്വദിച്ചു വരുമ്പോളേക്കും അവസാനിച്ചിരുന്നു...!
ഫർഹാൻ സർ ,ഇർഷാദ് സർ,ഷിബില മിസ്, ജുഷനി മിസ്,മിനി മിസ്,സരിതമിസ് മറ്റു പ്രിയപ്പെട്ട അധ്യാപകരുമൊക്കെ ഇവർ അദ്ധ്യാപകർ എന്നതിനേക്കാൾ ഉപരി നല്ല സുഹൃത്തക്കളെ പോലെ ആയിരുന്നു.... എല്ലാരോടും ഒരായിരം നന്ദി.... നല്ല ഓർമ്മകൾ സമ്മാനിച്ചതിനും,
കൂടെ നടന്നതിനും, പിറകെ നടത്തിച്ചതിനും.
"ചെയർമാൻ" എന്ന പദം ഇന്ന് ഒരു പദവി അല്ല — ഒരു ഉത്തരവാദിത്തമാണ്.
ഒരു ചെറു ക്ലാസ്സ്‌റൂമിൽ ഒറ്റപ്പെട്ടും, ആളുകളെ ഭയപ്പെട്ടും കഴിഞ്ഞിരുന്ന ഞാൻ,
ഇന്ന് മുഴുവൻ കോളേജിനൊപ്പം ഹരികളായി ചിരിക്കുകയാണ്.
ഇതൊക്കെയാണ് എന്റെ കലാലയം —
എന്നെ തിരിച്ചറിയാൻ പഠിപ്പിച്ച ഇടം.
ജീവിതത്തിൽ ഇടറാതെ നടക്കാൻ കൈപിടിച്ച സ്ഥലത്തിന്റെ പേരുണ്ട് —
*അൽശിഫ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്*.
പുതിയ തുടക്കങ്ങളിലേക്കുള്ള മുന്നേറ്റത്തിലാണ് ജീവിതം.പുതിയ തുടക്കങ്ങളിലേക്കുള്ള
യാത്രയിൽ ഞാൻ മുന്നേറുന്നു.
ACAS എന്ന കലാലയം
എന്നെ കണ്ടെത്തിയതുപോലെ,
ഞാനും അതിലെ ഓരോ ഓർമ്മയായി തുടരുന്നു.
ജീവിതം മുന്നോട്ട് പോകുമ്പോൾ,
എന്റെ കഥ ഇപ്പോഴും എഴുതപ്പെടുകയാണ്.
ഒരു വലിയ നന്ദി –
പ്രിൻസിപ്പാൾ, മാനേജ്മെന്റ്,
എന്റെ അധ്യാപകർ,
സഹപ്രവർത്തകർ, വിദ്യാർത്ഥി സുഹൃത്തുക്കൾ –
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇനി വരുന്ന ചെയർമാനും യൂണിയൻ ഭാരവാഹികളും
അൽശിഫയുടെ പേര് ഉയർത്തുന്ന നല്ല പ്രവർത്തനങ്ങൾ നടത്തട്ടെ.
അവരുടെ കാലാവധി നമ്മുടെ കാലത്തെക്കാൾ വലിയ വിജയങ്ങൾ സമ്മാനിക്കട്ടെ.
പുതിയ തലമുറയിലെ വിദ്യാർത്ഥികൾ
പുതിയ ചുമതലകൾ ഏറ്റെടുക്കുമ്പോൾ,
ഞാൻ അവരെ പിന്തുണയ്ക്കുന്ന ഒരു ശബ്ദമായി തുടരും.
“കലാലയം വിടുന്നു” എന്ന് പറയാൻ മനസ്സില്ല –
കാരണം ഇവിടെ നേടിയ സൗഹൃദങ്ങളും
ഉത്തരവാദിത്തവും
എന്നെ ജീവിതത്തിലുടനീളം മുന്നോട്ട് നടത്തും.
ജീവിതം ഒരുപാട് വഴികൾ തുറന്നു തരുന്നു –
വഴി മാറുമ്പോൾ പോലും,
ഇവിടെ നിന്നുള്ള പഠനങ്ങൾ
എന്നെ വീണ്ടും എന്റെ സ്വപ്നങ്ങളിലേക്കാണ് നയിക്കുന്നത്.
കോളേജ് എന്നൊരു പുസ്തകം അവസാനിച്ചാലും,
അവിടെ എഴുതിയ ഓരോ അധ്യായവും
ജീവിതകാലം മുഴുവൻ
എന്നെ പ്രചോദിപ്പിക്കും.
Mohammed Rashid V
5th Semester BCA
Comments
Post a Comment