എല്ലാവരുടെയും വെളിച്ചമായിരുന്നു അവൾ...
എല്ലാവരുടെയും വെളിച്ചമായിരുന്നു അവൾ...
അതിനിടയിൽ സ്വന്തം ജീവൻ മെഴുകുതിരി പോലെ ഉരുകുന്നതവളറിഞ്ഞില്ല.
ഏറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടന്നവൾ അനാഥത്വത്തിന്റെ ഒറ്റപ്പെടലിന്റെ മതിൽക്കെട്ടിൽനുള്ളിൽ ഏകാന്താവാസത്തിലാണ്.
അവൾക്ക് എന്തു പറ്റിയെന്ന് പലപ്പോഴായി ആലോചിച്ചു...!!
അപ്പോഴേക്കും ചിന്തയുടെ ലോകത്ത് കൂടുകുട്ടിയിരുന്നു... അമിതമായുള്ള മാനസിക സമ്മർദ്ദവും ഒറ്റപ്പെടലും അവളെ വലത്തെ തകർത്തിനുന്നു..!
ചുറ്റും ഏറെ പ്രിയപ്പെട്ടവർ കളിച്ചും ചിരിച്ചും ഉല്ലസിച്ചും മതിമറന്നടുന്നു...!!എല്ലാവർക്കുമിടയിൽ മനസ്സിനേറ്റ നോവിനെ ഒരു അംശം പോലും പുറത്തു വരാതെ മുഖത്ത് നേരിയ പുഞ്ചിരി മാത്രം സമ്മാനിച്ചു കൊണ്ട് മന്ദമായി അവൾ നടന്നു നീങ്ങി..!!
അവൾക്കു മുമ്പിൽ കാപട്യത്തിന് മുഖങ്ങൾ മിന്നി മാഞ്ഞു പ്രിയപ്പെട്ടയാരെന്ന് തോന്നി തോളിൽ കയ്യിട്ടവരെക്കെയും പ്രിയപ്പെട്ടവരായിരുന്നില്ല. മറിച്ച് ഉരുകുന്ന മെഴുകുതിരിയിൽ ജീവന്റെ മണമുള്ള വെളിച്ചം സ്വീകരിക്കാൻ മാത്രം വന്ന പാറ്റകൾ മാത്രമായിരുന്നെന്നവളഞ്ഞില്ല...!
മുറിവേറ്റ മനസ്സിനെ ആശ്വസിപ്പിക്കാൻ എത്തുന്ന വേണ്ടപ്പെട്ടവരെന്നത് അവൾക്കൊരു മിഥ്യയായി തോന്നി..!
കേൾക്കാൻ ആരുമില്ലാതെ ചിതലരിച്ച മനസ്സുമായി ആ മതിൽക്കെടിനുള്ളിൽ നീറികൊണ്ടവൾ കഴിഞ്ഞു..!!
നിദ്രയില്ലാത്ത രാവിലും അവൾക്ക് കൂട്ടയത് ജനലഴികളിലെത്തുന്ന മന്ദമാരുതൻ മാത്രമായിരുന്നു...
പലവട്ടം മരണം എന്നെ ഒന്ന് തലോടി എങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയി..!
ദൈവത്തിനു പോലും ലേജ്ജ തോന്നിയതിനാലവം ഇന്നവൾ ചലനമാറ്റ ശരീരവുമായി തന്റെ പ്രിയപ്പെട്ടവർക്കു മുമ്പിൽ കിടക്കുന്നു..!
എങ്ങലടിച്ചു കരയുന്ന എത്രയോ കാപട്യമണിഞ്ഞ മുഖങ്ങളെയവൾ കണ്ടു. അവളെ ചേർത്തു പിടിക്കാനാഗ്രഹിക്കുന്ന ഒരു പിടി കുറ്റബോധമനസ്സിനെയും...!
കരഞ്ഞു കലങ്ങിയ കണ്ണുമായി അവളുടെ നെറ്റിയിൽ അന്ത്യ ചുംബനം അർപ്പിക്കുന്ന തിരക്കിലാണ് പലരും.തിരി തെളിച്ച് ദൈവത്തിനോട് കേഴുന്നവരേറെ..!
ജീവിതത്തിൽ ഒരു തിരിയായ അവളെ മറന്നിരുന്നു എന്നതാണ് വാസ്തവം..!!
തിരക്കന്ന് പറഞ്ഞു മാറി നിന്നവർ ഇപ്പോഴിതാ പൂച്ചെണ്ടുകളുമായി അവസാനമായി അവളെ ഒരു നോക്ക് കാണാൻ തിരക്ക് കൂട്ടുന്നു..!
എന്തിനായിരുന്നു ഇതെല്ലാം...??
"ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത പല സ്നേഹങ്ങളും അവളെ തേടിയെത്തിയത് ജീവനില്ലാത്ത ചലനമറ്റ ശരീരം ആയപ്പോൾ മാത്രം"..!!
അന്നവൾക്ക് ഒരു പുഞ്ചിരി സമ്മാനിക്കാൻ പോലും പലരും മറന്നുപോയിട്ടുണ്ടാക്കാം...
ഒരുപക്ഷേ അതും അവൾക്ക് ആശ്വാസമായിരുന്നെങ്കിലോ...!?
അവളുടെ തിരോധാനത്തിൽ പൊളിഞ്ഞ ആത്മാവ് ലജ്ജയാലാ പടികളിറങ്ങി...
എന്നെന്നേക്കുമായി...!!
RISVANA SHERIN P M
5th Sem BCA
Comments
Post a Comment