എല്ലാവരുടെയും വെളിച്ചമായിരുന്നു അവൾ...
എല്ലാവരുടെയും വെളിച്ചമായിരുന്നു അവൾ... അതിനിടയിൽ സ്വന്തം ജീവൻ മെഴുകുതിരി പോലെ ഉരുകുന്നതവളറിഞ്ഞില്ല. ഏറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടന്നവൾ അനാഥത്വത്തിന്റെ ഒറ്റപ്പെടലിന്റെ മതിൽക്കെട്ടിൽനുള്ളിൽ ഏകാന്താവാസത്തിലാണ്. അവൾക്ക് എന്തു പറ്റിയെന്ന് പലപ്പോഴായി ആലോചിച്ചു...!! അപ്പോഴേക്കും ചിന്തയുടെ ലോകത്ത് കൂടുകുട്ടിയിരുന്നു... അമിതമായുള്ള മാനസിക സമ്മർദ്ദവും ഒറ്റപ്പെടലും അവളെ വലത്തെ തകർത്തിനുന്നു..! ചുറ്റും ഏറെ പ്രിയപ്പെട്ടവർ കളിച്ചും ചിരിച്ചും ഉല്ലസിച്ചും മതിമറന്നടുന്നു...!!എല്ലാവർക്കുമിടയിൽ മനസ്സിനേറ്റ നോവിനെ ഒരു അംശം പോലും പുറത്തു വരാതെ മുഖത്ത് നേരിയ പുഞ്ചിരി മാത്രം സമ്മാനിച്ചു കൊണ്ട് മന്ദമായി അവൾ നടന്നു നീങ്ങി..!! അവൾക്കു മുമ്പിൽ കാപട്യത്തിന് മുഖങ്ങൾ മിന്നി മാഞ്ഞു പ്രിയപ്പെട്ടയാരെന്ന് തോന്നി തോളിൽ കയ്യിട്ടവരെക്കെയും പ്രിയപ്പെട്ടവരായിരുന്നില്ല. മറിച്ച് ഉരുകുന്ന മെഴുകുതിരിയിൽ ജീവന്റെ മണമുള്ള വെളിച്ചം സ്വീകരിക്കാൻ മാത്രം വന്ന പാറ്റകൾ മാത്രമായിരുന്നെന്നവളഞ്ഞില്ല...! മുറിവേറ്റ മനസ്സിനെ ആശ്വസിപ്പിക്കാൻ എത്തുന്ന വേണ്ടപ്പെട്ടവരെന്നത് അവൾക്കൊരു മിഥ്യയായി തോന്നി..! കേൾക്കാൻ ആരുമില്ലാ...