കാത്തിരിക്കുന്ന ആ മെയിൻ സന്ദേശം
കാത്തിരിക്കുന്ന ആ മെയിൻ സന്ദേശം
ഈ അടുത്തു ഒരു വിമാനയാത്രക്കിടയിൽ എന്റെ അടുത്ത് ഒരു പതിനാറു വയസ്സ് തോന്നിക്കുന്ന കൊച്ചു കുട്ടി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വിമാനം എടുക്കുന്നതിന് മുന്നേ എൻ്റെ ഫ്രണ്ടിനെ വിളിച്ചു സംസാരിക്കുന്നത് കേട്ട കുട്ടി എന്നോട് ചോദിച്ചു ഇംഗ്ലീഷിൽ "നിങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് ആണോ എന്ന്".ഞാൻ അല്ല എന്നും കേരളത്തിൽ നിന്ന് ആണെന്നും പറഞ്ഞു.അങ്ങനെ അവൾ ഷാളുകൊണ്ട് അവളുടെ കൈ മുഴുവനായിട്ട് മറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.ആകെ പൊള്ളിയ അവസ്ഥയിൽ ആയിരുന്നു അവളുടെ കൈ ഞാൻ ചോദിച്ചു "നാട്ടിൽ എവിടെയാ"അവൾ പറഞ്ഞു "ശ്രീലങ്ക". ഞാൻ വീണ്ടും ചോദിച്ചു "പാരെൻ്റ്സ് എല്ലാം എവിടെയാ പുറകെ ഇരിക്കുന്നുണ്ടോ എന്ന്" അത് കഴിഞ്ഞതും അവളുടെ ശബ്ദദങ്ങൾ ഇടറി കണ്ണുനീർ പൊടിഞ്ഞു പറഞ്ഞു 'അമ്മ അപ്പ എല്ലാം ഊരിൽ ഞാൻ ഇങ്കെ അറബി വീട്ടിൽ വേല പാക്കാൻ വന്നതായിരുന്നു എന്ന്. ഇത് കേട്ടപ്പോൾ എനിക്കെന്തോ പെട്ടെന്ന് ഒരു ഞെട്ടൽ കണ്ടാൽ പതിനാറു തോന്നുന്ന ഈ കൊച്ചുകുട്ടി അതും എങ്ങനെ എന്നായി എനിക്ക്. ഈ കാര്യം ഞാൻ അവളോട് ചോദിച്ചു അപ്പൊ അവൾ പറഞ്ഞു എനിക്ക് വയസ്സ് ഇരുപത്തിരണ്ടായി ഒരു വർഷമായി ഇവിടെ സൗദിയിലെ ഒരു വീട്ടിൽ അടിമപ്പണി എടുക്കുകയായിരുന്നു.അവുടുത്തെ അറബി ഒരു നല്ല മനുഷ്യനായിരുന്നു അവരുടെ ഭാര്യ എന്നെ തല്ലി കൊല്ലും മുൻപ് എന്നെ വിമാനം കയറ്റി വിട്ടതായാണെന്നും പറഞ്ഞു അവൾ അവളുടെ മറച്ചു വച്ചിരുന്ന ഷാൾ മാറ്റി ആ കൈ എനിക്ക് കാണിച്ചു തന്നു. പൊള്ളി പൊള്ളി ആ കയ്യിൽ ഇനി ഒരു മുറിക്കും അവസരമില്ല.ഇതെല്ലാം അവൾ എന്നോട് ഇംഗ്ലീഷിൽ ആയിരുന്നു പറഞ്ഞത് പക്ഷെ ആ ഇംഗ്ലീഷ് എല്ലാം ഒരു തെറ്റും കൂടാതെ ആയിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു നീ എത്ര വരെ പഠിച്ചിട്ടുണ്ടെന്ന് അവൾ കേട്ട ഉടനെ പറഞ്ഞു ഞാൻ പ്ലസ്‌ടു ഫുൾ മാർക്കിൽ ടോപ്പർ ആയി പാസ്സ് ആയി പിന്നെ തുടർ പഠനത്തിന് എനിക്ക് അവസരം ഉണ്ടായിരുന്നില്ല താഴെ രണ്ട് അനിയത്തിമാർ ആണ് ഞാൻ പഠിച്ചില്ലേലും അവർ പഠിക്കണം അച്ഛൻ മരിച്ചു പോയി അമ്മയ്ക്ക് സുഖവും ഇല്ല അങ്ങനെ ആണ് ഞാൻ ഈ ഒരു തീരുമാനം എടുത്തു കഴിഞ്ഞ വര്ഷം അറബ് നാട്ടിലോട്ട് വിമാനം കയറിയത്.പക്ഷെ എൻ്റെ ജീവിതം എനിക്ക് തന്നത് ഇതെല്ലാം ആയിരുന്നു വീണ്ടും വേദനകൾ നിറഞ്ഞ ദിനങ്ങൾ. ഞാൻ കഴിഞ്ഞ ഒറ്റു വര്ഷമായിട്ട് മൂന്നു മണിക്കൂർ മാത്രമാണ് ഉറങ്ങിയിട്ടുള്ളത് ഓരോ ദിവസവും.അങ്ങനെ അവളുടെ അനുഭവങ്ങൾ എല്ലാം ഞാൻ കേട്ട് ഇരുന്നു ഒന്നും പറയാനാകാതെ ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി.!!
അവസാനം ഞാൻ അവളോട് ചോദിച്ചു ഇനി എന്ത് ചെയ്യും നാട്ടിൽ പോയിട്ട് എന്ന് അപ്പോൾ അവൾ"നാട്ടിൽ പോയി ലോൺ എടുത്തിട്ട് ഞാൻ എന്റെ സ്വപ്നമായ നഴ്‌സിങ്ങിന് ചേർന്ന് പഠിക്കും ആ ലോൺ അടക്കാൻ ബാക്കി വരുന്ന സമയം ജോലിക്കും പോകും എന്നാലും എനിക്ക് മൂന്നു മണിക്കൂറിനെക്കാൾ ഉറങ്ങാൻ പറ്റും"അത് പറയുമ്പോൾ അവളുടെ മുഖത്തു നിറഞ്ഞ കണ്ണുനീരിനെക്കാൾ ശക്തി അവളുടെ കണ്ണിലെ പ്രകാശത്തിനായിരുന്നു.
ജീവിതം എന്തെന്നു പഠിച്ച ഒരു വര്ഷം അവൾ ഒരു സാദാരണ പെൺകുട്ടി എന്നതിൽ നിന്ന് എന്തും നേരിടാൻ ധൈര്യം ഉള്ള ഒരു പെണ്ണായി മാറി.അങ്ങനെ അവൾക്കായി കാത്തിരിക്കുന്ന ഒരു ചെക്കാനുണ്ടെന്നും എനിക്കും അവനും ഒന്നിച്ചു കല്യാണം കഴിക്കണം പക്ഷെ അതിനു മുന്നേ എനിക്ക് നേഴ്സ് ആവണം കുടുംബത്തെ നോക്കണം എന്ന് പറഞ്ഞു നിർത്തി.അവൾക്ക് ആ നിമിഷം ഒരു നല്ല കേട്ടിരിക്കുന്ന സുഹൃത്താവാൻ കഴിഞ്ഞു എന്നതിൽ എനിക്കും സന്തോഷം തോന്നി. അങ്ങനെ വിമാനം റിയാദ് എയർപോർട്ടിൽ എത്തി എനിക്ക് ഇവിടെ ഇറങ്ങണം ടാസ്ക് ഫോഴ്സ‌് ഭാഗമായിട്ട് ഇവിടെ ഒരു മാരിയറ്റ് ഹോട്ടലിൽ വന്നതാണു ഞാൻ അവൾ ഇവിടെ നിന്ന് ശ്രീലങ്കയിലോട്ടും പോകും. ഇറങ്ങിയപ്പോൾ അവളോട് അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു ഡ്യൂട്ടിഫ്രീയിൽ നിന്ന് കുറച്ചു മിട്ടായി മേടിച്ചു കൊടുത്തു ഞാൻ പറഞ്ഞു നാട്ടിൽ പോവല്ലേ വീട്ടിൽ എല്ലാം കൊടുത്തോളു.അപ്പോൾ അവൾ എന്നോട് അണ്ണാ നിങ്ങളെ നമ്പർ തരുമോ എനിക്ക് എന്റെ കല്യാണത്തിന് നിങ്ങളെ വിളിച്ചാൽ വരുമോ എന്ന് അവൾ.ഞാൻ പറഞ്ഞു ഞാൻ എൻ്റെ മെയിൽ ഐ ഡി നിനക്ക് തരാം അതിൽ നീ എനിക്ക് കല്യാണ കുറി അയക്കുന്നത് അല്ല ഞാൻ കാത്തിരിക്കുക നീ ഒരു നേഴ്സ് ആയി ജോലിക്ക് കയറി എന്ന മെയിലിനു വേണ്ടി ഞാൻ കാത്തിരിക്കും എന്ന് പറഞ്ഞു ഞാൻ ഉറപ്പായിട്ടും ഞാൻ അത് നേടും കൊല്ലങ്ങൾക്കപ്പുറം ആ മെയിൽ നിങ്ങൾക്ക് കിട്ടും എന്നു പറഞ്ഞു അവൾ നടന്നു നീങ്ങി. പ്രയാസങ്ങളിൽ നിന്ന് സ്വപ്നങ്ങൾക്ക് ചിറക് കൊടുക്കുന്ന ആ പെൺകുട്ടിക്ക് മുന്നിൽ ഞാൻ ഒന്നും ഒന്നുമല്ലെന്ന് തെളിയിച്ച നിമിഷം. അതെ ഓരോ ആണിനും പെണ്ണിനും അവൻ്റെ കുടുംബവും ആഗ്രഹങ്ങളും ഒരുപോലെ കൊണ്ട് പോകുക എന്നത് തെന്നെ ആണ് വലിയ സ്വപ്നം. അവൾ അത് നേടിയെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നു. ഞമ്മള് എല്ലാം ഉണ്ടായിട്ടും നേടാൻ ഉള്ള ഒരു മനസ്സ് പോലും കാണിക്കണ്ടേ.. ഉരുണ്ട ഭൂമിയിൽ ഇതിലും വലുത് അനുഭവിക്കുന്നവർ ഉണ്ട് ഒരുപാട് ഒരുപാട് കാണാമാറിയത്..!!
(എന്റെ കേട്ടറിവുകൾ )
ജീവിതത്തിൽ ഇത് പോലെ ഒരു സങ്കടം നിറഞ്ഞു സ്തംഭിച്ചു പോയ നിമിഷം വേറെ ഉണ്ടായിട്ടില്ല. പക്ഷെ അവളുടെ വാശിയും സ്വപ്നങ്ങളുമാണ് എഴുതി തീർക്കാൻ തോന്നിയത്.❤️
RISVANA SHERIN. PM
6th Sem BCA
Comments
Post a Comment