വീട്ടു മുറ്റത്തെ മൂത്ത മാവിൻ തണൻ

 വീട്ടു മുറ്റത്തെ മൂത്ത മാവിൻ തണൻ


സാഹചര്യങ്ങൾ കാണിക്കുന്ന ഒരു മായാജാലം ഉണ്ട് ജീവിതത്തിൽ. ഒരിക്കലും കഴിഞ്ഞ കാലങ്ങളിൽ ചിന്തിക്കാത്തത് പോലും ജീവിതത്തിൽ നടത്തേണ്ടി വരുന്ന ഒന്ന്. നാം നമ്മളെ മറന്നു ജീവിക്കുന്നു എവിടെയോ ദൂരങ്ങളിൽ. അവിടം നാം അറിയാതെ തെന്നെ നമ്മുടെ മുടികൾ നിരബാധിതരാകുന്നു. ചിന്തകൾ മാറുന്നു ഉത്തരവാദിത്തങ്ങൾ നാം പോലും അറിയാതെ തോളിൽ നിറയുന്നു. എന്നിട്ടും തളരാതെ ഓടുന്നു. നല്ല കാലം നല്ല നേരം നല്ല പ്രായം നല്ല പതിനെട്ട് എല്ലാം പ്രകാശം പോലെ കടന്നു പോകുന്നു. നാം പോലും അറിയാതെ പണ്ട് അമ്മയുടെ വാശി ഉള്ള മകനും അച്ഛൻ്റെ അനുസരണ അടുക്കാത്ത മകനും മൂത്ത മകൻ എന്ന പദവിയിൽ നിന്ന് അവനെ തെന്നെ മറന്ന് പലതും ആക്കി തീർക്കുന്നു. ഒപ്പം കൂട്ടിനായി ഒരു ലോഡ് ചിന്തകളും ഉത്തരവാദിത്തങ്ങളും. എന്നിട്ടും ഇഷ്ട്ടങ്ങൾ കൈവിടാതെ എല്ലാവര്ക്കും വേണ്ടി അവർ ജീവിക്കും പലതും നേടിയെടുക്കാനായി.... ഓർത്തിരിക്കണം അച്ഛനുപകരക്കാരാവുന്ന ആണായിയും പെണ്ണായിയും പിറന്നു വീഴുന്ന മൂത്ത വഴികാട്ടിയെ.ആ മാവിൻ തണലിൽ നാം കടന്നു പോന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കണം.


Mohammad shinan k

6th Sem BCA

Comments

Popular posts from this blog

The Nature of Thoughts: A Journey Through the Mind

Social media today

The Little House of Dreams