ആത്മഹത്യാ ചെയ്‌താൽ നഷ്ടം ആർക്കാണ്?..
ആത്മഹത്യാ ചെയ്‌താൽ നഷ്ടം ആർക്കാണ്?..
നമ്മൾ ഇല്ലാതെയായാൽ ഈ ലോകത്തിനു ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല.
കുറച്ചു കാലം സോഷ്യൽ മീഡിയ കൊത്തി പറിക്കും. അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹം നമ്മളെപറ്റി ചർച്ച ചെയ്തുകൊണ്ടേയിരിക്കും അത് കഴിഞ്ഞ് കുറച്ചുനാൾ കഴിയുമ്പോൾ അവർക്ക് അടുത്ത "ഇര"/വാർത്ത കിട്ടും.
പിന്നെ ജീവിച്ചിരിക്കുമ്പോൾ നമ്മളെപ്പറ്റി ഓർക്കാത്ത മനസിലാകാത്ത മനുഷ്യർ മരണപെട്ട ശേഷം ഓർത്തിരിക്കുമോ?
ഇനി ഓർത്താൽ തന്നർ എത്ര നാൾ ഓർക്കും, മനുഷ്യൻ ആണ് മറക്കും അതുമായി പൊരുത്തപ്പെടും. മാതാപിതാക്കൾക്കു എന്നും കണ്ണീരോടെ ഓർക്കപ്പെടും എന്നാൽ കാലങ്ങൾ തിരുത്താത്ത ഓർമ്മകൾ ഇല്ലെടോ!
നമ്മൾക്കെന്ന് പറഞ്ഞ് കയറി ചെല്ലാനൊരു ഇടമില്ലാതെയാകുമ്പോൾ,കേൾക്കുമെന്ന് കരുതി നമ്മൾടെയെന്ന് പറഞ്ഞു വിശ്വസിച്ച മനുഷ്യർ പോലും കയ്യൊഴിയുമ്പോൾ എല്ലാർക്കും അത് ഉൾകൊള്ളാനും പൊരുത്തപ്പെടാനും കഴിഞ്ഞെന്ന് വരില്ലെടോ!
എന്നാൽ ചെന്നയിടവും നിന്നയിടവും അവൾക്ക് അന്യമായാലോ?
കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് ചേക്കേറുമ്പോൾ അവിടം അവൾക്ക് പറ്റിയ ഇടമല്ലായെന്ന് പറയുമ്പോൾ അതിനെ കേൾക്കാനും അവൾക്കൊപ്പം ഏത് അവസ്ഥയിലും കൂട്ടിനു ഒരു കുടുംബമുണ്ടെന്ന ഒരു തോന്നൽ മതിയാകും ടോ അവൾക്ക് മുന്നോട്ട് ജീവിക്കാൻ.
എത്രയൊക്കെ പുരോഗതി വന്നുവെന്ന് പറഞ്ഞാലും ഇന്നും തിരുത്തപ്പെടാത്ത, മാറാത്ത ചിന്താഗതിയുള്ള മനുഷ്യരുണ്ട്. സ്വന്തം ശരീരത്തിന് നോവുമ്പോൾ മാത്രം വേദനിക്കുന്നവർ. കാഴ്ച്ചയിൽ എല്ലാം തികഞ്ഞ എന്നാൽ അടുത്തറിയുമ്പോൾ അകം പൊള്ളായായ മനുഷ്യർ. മറ്റുള്ളവരെ കുത്തി നോവിപ്പിക്കുമ്പോൾ അവരുടെ കണ്ണുനീർ കണ്ട് സന്തോഷം കണ്ടെത്തുന്നവർ.
ഒരിടത്തു പെണ്ണ് കിട്ടാതെ ബുദ്ധിമുട്ടുന്ന യുവാക്കളും കുടുംബവും മറ്റൊരു ഇടത്ത് കിട്ടിയാൽ തന്നെ അവൾക്ക്/ അവനു നിറമില്ല വിദ്യാഭ്യാസമില്ല,സ്വത്തോ സമ്പത്തോ കുടുംബ മഹിമയോ ഇല്ല..തുടങ്ങി ഓരോ കാര്യത്തിനും കുറ്റവും കുറവും കണ്ടെത്തി ഓരോ നിമിഷവും മറ്റള്ളവർക്ക് മുന്നിൽ ഇട്ട് കളിയാക്കുമ്പോൾ
ആർക്കാണ് അതെല്ലാം ക്ഷമിക്കാനും സഹിക്കാനും കഴിയുക?
ഒരു പരിധി വരെ ചിലപ്പോൾ കഴിഞ്ഞേക്കാം എന്നാൽ തന്റെ പ്രിയപ്പെട്ടവർക്ക് പോലും മനസിലാകാത്ത അവസ്ഥ ഭയാനകമാണ് ടോ.!
ഉമ്മ .. എനിക്ക് ഇവിടം പറ്റുന്നില്ല, ഞാൻ അങ്ങോട്ട് വരാണ് ഈ ലൈഫ് എന്നെ ഓരോ നിമിഷവും കൊന്നു കൊണ്ടിരിക്കുകയാണ്.
കെട്ടിച്ചു പറഞ്ഞയച്ച പെൺ മക്കൾ തിരിച്ചു കെട്ടിയവൻ്റെ വീട്ടിൽ നിന്നും തിരിച്ചു വന്നാൽ നിലവിൽ ഉള്ള കുടുംബ അന്തരീക്ഷം നഷ്ട്ടമാകുമെന്നോർത്ത്
നീ അവിടെ പിടിച്ചു നിന്നേക്കണം ഇങ്ങനെയാണ് ജീവിതം ഇതൊക്കെ സാധാരണ കുടുംബ ജീവിതത്തിൽ ഉണ്ടാകും അതെല്ലാം ഒരു പെണ്ണായ നമ്മൾ സഹിക്കണമെന്ന് പഠിപ്പിക്കുന്ന ഒരു കൂട്ടം നേരം വെളുക്കാത്ത മാതാപിതാക്കളും കൂടെ ഇനി തന്റെ ജീവിതം നശിച്ചുവെന്ന് സ്വയം ചിന്തിച്ചു കുരുതി കൊടുത്ത് ശിക്ഷ നടപ്പിലാക്കുന്നവരും /ആത്മഹത്യാ ചെയുന്ന മറ്റൊരു കൂട്ടവും ലെ?? എന്നൊക്കെ പറയുമ്പോൾ ഒത്തു തീർപ്പാക്കിയും ശകരിച്ചും
"നീ പിടിച്ചു നിൽക്കണം, നീ വിട്ടു വീഴ്ചകൾ ചെയ്യണം,ക്ഷമിക്കണം പൊരുത്തപ്പെടണം"
എന്നൊക്കെ ഉപദേശം നൽകി വീണ്ടും ഭർതൃ വീട്ടിലേക്ക് തള്ളിയിട്ടു സ്വന്തം മക്കളെ മരണത്തിലേക്കാണ് ഓരോ മാതാപിതാക്കളും നയിക്കുന്നത്. പുറമെ കാണുന്നതല്ലടോ മനുഷ്യർ. ചിലപ്പോ കാണാൻ ധൈര്യം ഉണ്ടെന്നും എന്തും നേരിടാൻ അവൾ പ്രാപ്‌തയാണെനന്നേക്കെ തോന്നും ആരുമില്ലാത്ത സമയം അവൾ മനോ ധൈര്യം ഇല്ലാത്തവളായി മാറുന്നു.
ഒട്ടും പൊരുത്തപ്പെടാൻ പറ്റാതെയാകുമ്പോഴാണ് എല്ലാ മനുഷ്യരൈം മറ്റൊരു മനുഷ്യനോട് തന്റെ വിഷമങ്ങൾ പറയുന്നത് എന്നെങ്കിലും ചിന്തിക്കുക.
ആശ്വാസം പകരാൻ കഴിഞ്ഞില്ലെങ്കിലും അവരെ കേൾക്കാൻ തയ്യാർ ആകുക. ചേർത്ത് പിടിക്കുക ആരുമില്ല എന്നാ തോന്നൽ ഉടലെടുക്കാനുള്ള അവസരം ഇല്ലാതെ നോക്കുക. പെട്ടെന്ന് ഒന്നും ഒരാളും മരണത്തെ തേടുകയില്ല സ്വന്തമെന്ന് കരുതിയ മനുഷ്യരിൽ നിന്നും പോലും അവഗണനയും കുറ്റപ്പെടുത്താലും വരുമ്പോൾ മാനസികമായും ശാരീരികമായും അവൾ തോറ്റു പോകുമ്പോൾ, പറഞ്ഞ് പറഞ്ഞ് തോറ്റു പോകുമ്പോഴാണ് മരണത്തെ തിരഞ്ഞെക്കുന്നത് ടോ.
ആദ്യം പഠിത്തം, ജോലി, സ്വന്തം ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും ആരില്ലെങ്കിലും താൻ ജീവിക്കണം എന്നുള്ള മനകരുത്തും ഉണ്ടാകുക. തന്നെ വേണ്ടാത്ത ഇടങ്ങളിൽ നിന്നും ഇറങ്ങി പോരാനുള്ള ചങ്കുറപ്പു കൂടി മക്കൾക്ക് പഠിപ്പിച്ചു കൊടുക്കണം. ആരില്ലെങ്കിലും നിനക്ക് ഞങ്ങൾ ഉണ്ട് എന്നാ ബോധം കുഞ്ഞിലേ മുതൽ നൽകുക.
പിന്നീട് ചിന്തിക്കുക കല്യാണം. അല്ലെങ്കിലു ഇനിയും ഒരുപാട് പേര് ഉണ്ടാകും, മരിച്ചാൽ നഷ്ട്ടം മരണപെട്ടവർക്ക് മാത്രമാണ്, കുറച്ചു കാലം കുടുംബക്കാർ ഓർക്കും അത് കഴിയുമ്പോൾ വർഷത്തിൽ ഒരിക്കലെങ്കിലും ഓർത്താൽ ഓർത്തു അത്ര തന്നെ! മരണം എളുപ്പമാണ് എന്നാൽ ജീവിച്ചു കാണിക്കാനാണ് പ്രയാസം. ഭീരുവായി മരിക്കണോ ധീരയായി ജീവികണമോ എന്നൊക്കെ സ്വയം ചിന്തിക്കുക. വീണയിടത്തു നിന്നു ഉയർന്ഴുന്നേൽക്കാൻ മറ്റൊരു കൈ നീട്ടാൻ ഒരാൾ ഇല്ലയെങ്കിൽ സ്വയം ഉയർന്നെഴുനേറ്റ് മുന്നേറുക.
എഴുനേൽക്കാതെ തോറ്റു പോകുന്നതിനേക്കാൾ നല്ലത് ശ്രമിച്ചു കൊണ്ടേയിരിക്കുന്നതാണ്.!!
RISVANA SHERIN P M
5th Sem BCA
Comments
Post a Comment