ആത്മഹത്യാ ചെയ്‌താൽ നഷ്ടം ആർക്കാണ്?..
ആത്മഹത്യാ ചെയ്‌താൽ നഷ്ടം ആർക്കാണ്?.. നമ്മൾ ഇല്ലാതെയായാൽ ഈ ലോകത്തിനു ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. കുറച്ചു കാലം സോഷ്യൽ മീഡിയ കൊത്തി പറിക്കും. അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹം നമ്മളെപറ്റി ചർച്ച ചെയ്തുകൊണ്ടേയിരിക്കും അത് കഴിഞ്ഞ് കുറച്ചുനാൾ കഴിയുമ്പോൾ അവർക്ക് അടുത്ത "ഇര"/വാർത്ത കിട്ടും. പിന്നെ ജീവിച്ചിരിക്കുമ്പോൾ നമ്മളെപ്പറ്റി ഓർക്കാത്ത മനസിലാകാത്ത മനുഷ്യർ മരണപെട്ട ശേഷം ഓർത്തിരിക്കുമോ? ഇനി ഓർത്താൽ തന്നർ എത്ര നാൾ ഓർക്കും, മനുഷ്യൻ ആണ് മറക്കും അതുമായി പൊരുത്തപ്പെടും. മാതാപിതാക്കൾക്കു എന്നും കണ്ണീരോടെ ഓർക്കപ്പെടും എന്നാൽ കാലങ്ങൾ തിരുത്താത്ത ഓർമ്മകൾ ഇല്ലെടോ! നമ്മൾക്കെന്ന് പറഞ്ഞ് കയറി ചെല്ലാനൊരു ഇടമില്ലാതെയാകുമ്പോൾ,കേൾക്കുമെന്ന് കരുതി നമ്മൾടെയെന്ന് പറഞ്ഞു വിശ്വസിച്ച മനുഷ്യർ പോലും കയ്യൊഴിയുമ്പോൾ എല്ലാർക്കും അത് ഉൾകൊള്ളാനും പൊരുത്തപ്പെടാനും കഴിഞ്ഞെന്ന് വരില്ലെടോ! എന്നാൽ ചെന്നയിടവും നിന്നയിടവും അവൾക്ക് അന്യമായാലോ? കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് ചേക്കേറുമ്പോൾ അവിടം അവൾക്ക് പറ്റിയ ഇടമല്ലായെന്ന് പറയുമ്പോൾ അതിനെ കേൾക്കാനും അവൾക്കൊപ്പം ഏത് അവസ്ഥയിലും കൂട്ടിനു ഒരു കുടുംബമുണ്ടെന്ന...